Image

പെട്രോളിയം വിലവര്‍ധന പുനപരിശോധിക്കണം: വയലാര്‍ രവി

Published on 04 June, 2012
പെട്രോളിയം വിലവര്‍ധന പുനപരിശോധിക്കണം: വയലാര്‍ രവി
ചേര്‍ത്തല : പെട്രോളിയം വിലവര്‍ദ്ധന പുനപരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. വയലാറില്‍ തന്റെ വസതിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കിലെ കൃത്രിമങ്ങള്‍ കാണിച്ച് പെട്രോളിയം കമ്പനികള്‍ ഭരണനേതൃത്വത്തെ കബളിപ്പിക്കുകയാണെന്ന് കഴിഞ്ഞദിവസം വയലാര്‍ രവി പറഞ്ഞിരുന്നു. ചേര്‍ത്തലയിലെ വാഗണ്‍ ഫാക്ടറിക്കായി എ.കെ.ആന്റണിക്കൊപ്പം റെയില്‍വേമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. റെയില്‍വേ ബോര്‍ഡിന്റെ പരാമര്‍ശമാണ് വിവാദത്തിന് വഴിതെളിയിച്ചത്. ഇതു സംബന്ധിച്ച് റെയില്‍വേ മന്ത്രിക്ക് കത്ത് എഴുതിയിട്ടുണ്ട്. കേരളത്തിലെ ഭരണം തൃപ്തികരമാണെന്നും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്നും വയലാര്‍ രവി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക