Image

പൂര്‍ണിമ ഭാഗ്യരാജ് വീണ്ടും വെള്ളിത്തിരയിലേക്ക്

Published on 04 June, 2012
പൂര്‍ണിമ ഭാഗ്യരാജ് വീണ്ടും വെള്ളിത്തിരയിലേക്ക്
ചെന്നൈ: 1980ല്‍ ഫാസില്‍ സംവിധാനം ചെ യ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ മലയാള സിനിമയില്‍ എത്തി തിളങ്ങി നിന്ന ശേഷം വെള്ളിവെളിച്ചത്തിന്റെ ലോകത്തുനിന്നു തീര്‍ത്തും കുടുംബിനിയായി മാറിനിന്ന പൂര്‍ണിമ ഭാഗ്യരാജ് തിരിച്ചുവരവിനൊരുങ്ങുന്നു. നീണ്ട 28 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് പൂര്‍ണിമയുടെ തിരിച്ചുവരവ്. തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജിനെ 1984ല്‍ വിവാഹം കഴിക്കുന്നതിനിടെ തമിഴിലും മലയാളത്തി ലു മായി എഴുപതോളം ചിത്രങ്ങളിലാണ് പൂര്‍ണിമ അഭിനയിച്ചത്. പ്രഭുവിന്റെ ജോടിയായി ഉങ്കള്‍ വീട്ടു പിള്ളൈയിലാണ് പൂര്‍ ണിമ അവസാനമായി അഭിനയിച്ചത്. തമിഴ് സംവിധായകന്‍ സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ആതലല്‍ കാതല്‍ സെയ്വേര്‍ എന്ന ചിത്രത്തിലൂടെയാണ് പൂര്‍ണിമയു ടെ തിരിച്ചുവരവ്. നല്ലു സ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. യുവന്‍ ശങ്കര്‍രാജയാണ് സംഗീതം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക