Image

ടട്ര ഇടപാട്: സിബിഐ സംഘം ചെക് റിപ്പബ്ളിക്കിലേക്ക്

Published on 04 June, 2012
ടട്ര ഇടപാട്: സിബിഐ സംഘം ചെക് റിപ്പബ്ളിക്കിലേക്ക്
ന്യൂഡല്‍ഹി: നിലവാരം കുറഞ്ഞ ടട്ര ട്രക്കുകളാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നതെന്ന മുന്‍ കരസേനാ മേധാവി ജനറല്‍ വി.കെ. സിംഗിന്റെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ചെക് റിപ്പബ്ളിക്കിലെ ടട്ര എ.എസ്. കമ്പനിയിലേക്ക് സിബിഐ പ്രത്യേക അന്വേഷണ സംഘത്തെ അയയ്ക്കും. കോപ്രീവ്നിസിലെ കമ്പനിയുടെ അധികാരികളുമായി സംഘം ചര്‍ച്ച നടത്തും. ടട്രയില്‍നിന്ന് നേരിട്ടുവാങ്ങിയ ട്രക്കുകള്‍ ഗുണനിലവാരമുള്ളതാണെന്ന് പ്രതിരോധ ഗവേഷണ വിഭാഗം വ്യക്തമാക്കിയ സാഹചര്യത്തില്‍ ടട്രയുടെ ഉപകമ്പനിയായി ചെന്നൈയില്‍ പ്രവര്‍ത്തിക്കുന്ന വെക്ട്ര കമ്പനിയിലും സംഘം തെളിവെടുപ്പു നടത്തും. ബ്രിട്ടനിലെ പ്രവാസി ഇന്ത്യന്‍ വ്യവസായി രവീന്ദര്‍ കുമാര്‍ ഋഷിയാണ് വെക്ട്രയുടെ ചെയര്‍മാന്‍. എന്‍ജിന്‍ സംയോജനം മുതല്‍ എല്ലാ നിര്‍മാണ ജോലികളും തമിഴ്നാട്ടിലെ ഈ ഫാക്ടറിയിലാണ് നടക്കുന്നത്. ടട്രയുടെ ലൈസന്‍സില്‍ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡാണ് കരസേനയ്ക്ക് ആവശ്യമായ ടട്ര ട്രക്കുകളും ടാങ്കുകളും നിര്‍മിച്ചു നല്കുന്നത്. 1986ലാണ് ടട്രയില്‍നിന്ന് കരസേന വാഹനങ്ങള്‍ വാങ്ങിത്തുടങ്ങിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക