Image

വ്ളാഡിമിര്‍ പുട്ടിന്‍ ചൈനയില്‍

Published on 04 June, 2012
വ്ളാഡിമിര്‍ പുട്ടിന്‍ ചൈനയില്‍
ബെയ്ജിംഗ്: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്‍ ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ എത്തി. ജൂണ്‍ 6, 7 ന് നടക്കുന്ന ഷാന്‍ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ് സിഒ) ഉച്ചകോടിയില്‍ പങ്കെടുക്കുന്നതോടൊപ്പം അദ്ദേഹം ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോയുടെ ആതിഥ്യം സ്വീകരിക്കും. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുകയാണ് പുട്ടിന്റെ ചൈനീസ് പര്യടനത്തിന്റെ ലക്ഷ്യം. ഇന്ന് വൈകീട്ട് ചൈനീസ് പ്രസിഡന്റുമായി പുട്ടിന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഇതിനു ശേഷം ചൈനീസ് മന്ത്രിമാരുമായി നടത്തുന്ന ചര്‍ച്ചയില്‍ സുപ്രധാന വാണിജ്യകരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, ലോകരാജ്യങ്ങളുടെ വിമര്‍ശനത്തിനു ഇടയാക്കിയ സിറിയന്‍ വിഷയത്തിലെ നിലപാട് സംബന്ധിച്ചും ഇരു നേതാക്കളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഒരു വര്‍ഷത്തിലധികമായി സിറിയയില്‍ തുടരുന്ന കലാപത്തിന്റെ അടിസ്ഥാനത്തില്‍ വിദേശ ഇടപെടല്‍ ആവശ്യമാണെന്ന ലോകരാജ്യങ്ങളുടെ നയത്തിനു വിരുദ്ധമായിരുന്നു റഷ്യയുടെയും ചൈനയുടെയും നിലപാട്. ഈ സാഹചര്യത്തില്‍ ഇരു നേതാക്കളുടെയും കൂടിക്കാഴ്ച ലോകരാജ്യങ്ങള്‍ ഗൌരവത്തോടെയാണ് നോക്കിക്കാണുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക