Image

കെഎസ്ആര്‍ടിസി ബസില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തി

Published on 05 June, 2012
കെഎസ്ആര്‍ടിസി ബസില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്‌ടെത്തി
കോട്ടയം: കുമളിയില്‍ നിന്ന് കോട്ടയത്തെത്തിയ കെഎസ്ആര്‍ടിസി ബസില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണെ്ടത്തി. പ്രസവിച്ചിട്ട് ഏതാനും സമയമേ ആയിട്ടുള്ളുവെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ വ്യക്തമാക്കി. പ്രസവിച്ചത് ബസില്‍വച്ചോ അതോ മറ്റ് എവിടെയെങ്കിലുമാണോ എന്നു വ്യക്തമല്ല. കുട്ടിയെ ജില്ലാ ആശുപത്രിയിലെ ലേബര്‍ റൂമില്‍ പ്രവേശിപ്പിച്ചു.

ആണ്‍കുട്ടിയാണ്. കുട്ടി ആരോഗ്യവാനായിരിക്കുന്നു. ഇന്നു രാവിലെ ഏഴരയോടെയാണ് കുമളിയില്‍ നിന്നുള്ള ബസ് കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് കണ്ടക്ടറാണ് എന്തോ പൊതി ബസിനുള്ളില്‍ ഇരിക്കുന്നത് കണ്ട് ശ്രദ്ധിച്ചത്. ഒരു തുണിയില്‍ പൊതിഞ്ഞ നിലയില്‍ സീറ്റിനടിയിലാണ് ചോരക്കുഞ്ഞിനെ കണ്ടത്.

ഉടന്‍ തന്നെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ പൊക്കിള്‍ക്കുടി മുറിച്ചു മാറ്റിയിരുന്നതായി ആശുപത്രി ജീവനക്കാര്‍ പറഞ്ഞു. ബസിന്റെ ഡ്രൈവര്‍ സീറ്റിനു പിന്നിലുള്ള സീറ്റിനടിയിലാണ് ചോരക്കുഞ്ഞിനെ കണെ്ടത്തിയത്. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് അറിവായിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക