പരിസ്ഥിതിദിനാചരണ വേദിയില്‍ നിന്ന് സുഗതകുമാരി ഇറങ്ങിപ്പോയി
Published on 05 June, 2012
തിരുവനന്തപുരം: പരിസ്ഥിതിദിനാചരണത്തോട്
അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹരിത കേരളം പദ്ധതിയുടെ സംസ്ഥാനതല
ഉദ്ഘാടന വേദിയില്‍ നിന്ന് സുഗതകുമാരി ഇറങ്ങിപ്പോയി. മന്ത്രി
ഗണേഷ്കുമാറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് സുഗതകുമാരി
ഇറങ്ങിപ്പോയത്.
സുഗതകുമാരിയെപ്പോലുള്ളവര്‍ക്ക് പിന്നില്‍ കപട പരിസ്ഥിതി വാദികളാണെന്നും
ഇത്തരക്കാരുടെ മുഖംമൂടി വലിച്ചു കീറണമെന്നും ഗണേഷ്കുമാര്
പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സുഗതകുമാരി വേദിവിട്ടത്.
വന്യമൃഗങ്ങളുടെ തോല് വീട്ടില്‍ സൂക്ഷിക്കുന്ന പരിസ്ഥിതിവാദികള്‍ വരെ
കേരളത്തിലുണ്ടെന്നും ഗണേഷ്കുമാര് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല