Image

അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണിക്കെതിരേ മൊഴി

Published on 05 June, 2012
അഞ്ചേരി ബേബി വധക്കേസില്‍ എം.എം. മണിക്കെതിരേ മൊഴി
ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരേ പോലീസിനു മുമ്പാകെ മൊഴി. ബേബിയെ വധിക്കാന്‍ നിര്‍ദേശിച്ചതു മണിയാണെന്നു കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത സിപിഎം ശാന്തന്‍പാറ എരിയ കമ്മിറ്റി മുന്‍ സെക്രട്ടറി വി.എസ്. മോഹന്‍ദാസ് മൊഴി നല്‍കി. സിപിഎം പ്രകടനത്തിനെതിരേ ബോംബ് എറിഞ്ഞതാണു പ്രകോപനത്തിന് കാരണമെന്നും മോഹന്‍ദാസിന്റെ മൊഴിയിലുണ്ട്.

ഗൂഢാലോചന നടന്നതു രാജാക്കാട് ഏരിയ കമ്മിറ്റി ഓഫിസിലെന്നും മൊഴിയില്‍ പറയുന്നു. ഒരു മണിക്കൂര്‍ നീണ്ട ഗൂഢാലോചനയില്‍ എംഎല്‍എ കെ.കെ. ജയചന്ദ്രനും സിപിഎം നേതാവ് ഒ.ജി. മദനനും പങ്കെടുത്തു. മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്നു നടക്കുന്ന പുനരന്വേഷണത്തിലാണു മൊഴി രേഖപ്പെടുത്തിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ മണി ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

മണിയുടെ മണക്കാട് പ്രസംഗത്തെ തുടര്‍ന്നാണു കേസില്‍ പുനരന്വേഷണം നടത്തുന്നത്. 1982 ഒക്‌ടോബര്‍ 13നാണു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ബേബി കൊല്ലപ്പെട്ടത്. കേസില്‍ ആദ്യമായാണു മണിയെ പ്രതി ചേര്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക