Image

ടി.പി.വധം: തെളിവെടുപ്പ് തടസപ്പെടുത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്‌

Published on 05 June, 2012
ടി.പി.വധം: തെളിവെടുപ്പ് തടസപ്പെടുത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്‌
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് തെളിവെടുപ്പ് തടസപ്പെടുത്തിയ മുപ്പത്തോളം സിപിഎം നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എ.എന്‍.ഷംസീര്‍, ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.പി.ശ്രീധരന്‍, സി.പി.ശിവരാമന്‍, പി.കെ.രമേശന്‍, വാഴയില്‍ ശശി എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാമ് കേസെടുത്തത്.

ടി.പി. വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിജിത്തുമായി ഇന്നലെ തലശേരിയ ഏരിയാ കമ്മിറ്റി ഓഫീസില്‍ അന്വേഷണസംഘം തെളിവെടുപ്പിനായി എത്തിയിരുന്നു. സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തെളിവെടുപ്പ് നടത്താതെ പോലീസ് തിരിച്ചു പോവുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക