Image

കനൗജ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ഡിംപിളിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്ല

Published on 05 June, 2012
കനൗജ് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: ഡിംപിളിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയില്ല
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കനൗജ് ലോക്‌സഭാ മണ്ഡലത്തിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി നേതാവും യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ല. ഇതോടെ ഡിംപിളിനെ കോണ്‍ഗ്രസ് പിന്തുണച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിയേറി.

എന്നാല്‍ 2009ല്‍ ലോക്‌സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കനൗജ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് പ്രതികരിച്ചു. കനൗജ് കൂടാതെ മുലായം സിംഗ് യാദവ് മത്സരിക്കുന്ന മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നില്ലെന്നും ദിഗ് വിജയ് സിംഗ് കൂട്ടിച്ചേര്‍ത്തു.

കനൗജ് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അഖിലേഷ് മുഖ്യമന്ത്രിയായതിനെത്തുടര്‍ന്നാണ് ലോക്‌സഭാംഗത്വം രാജിവച്ചത്. ജൂലൈ 24നാണ് കനൗജില്‍ ഉപതെരഞ്ഞെടുപ്പ്. കേന്ദ്രത്തില്‍ മുലായവുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമാണ് ഡിംപിളിനും മുലായത്തിനുമെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്താത്തതെന്നാണ് വാര്‍ത്തകള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക