Image

ആനക്കൊമ്പ്‌ വീട്ടില്‍ സൂക്ഷിച്ച സംഭവം: മോഹന്‍ലാലിനെതിരേ അന്വേഷണം ആരംഭിച്ചു

Published on 10 June, 2012
ആനക്കൊമ്പ്‌ വീട്ടില്‍ സൂക്ഷിച്ച സംഭവം: മോഹന്‍ലാലിനെതിരേ അന്വേഷണം ആരംഭിച്ചു
കൊച്ചി: അനധികൃതമായി ആവശ്യമായ രേഖകളില്ലാതെ ആനക്കൊമ്പ്‌ വീട്ടില്‍ സൂക്ഷിച്ച സംഭവത്തില്‍ നടന്‍ മോഹന്‍ ലാലിനെതിരെ അന്വേഷണം. പരാതിയില്‍ ഇടന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഡിഡിപി ഉത്തരവിട്ടു. വിവരാകാശ കൂട്ടായ്‌മ എന്ന സംഘടനയുടെ പരാതിയിന്മേലാണ്‌ അന്വേഷണം.

തൃക്കാക്കര അസിസ്റ്റന്റ്‌ കമ്മീഷണര്‍ ബിജു അലക്‌സാണ്‌ടറിന്റെ നേതൃത്വത്തിലുള്ള സംഘം മോഹന്‍ലാലിന്റെ മൊഴിയെടുക്കും. ഈ മാസം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നാണ്‌ സൂചന.

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്‌ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്ഥര്‍ മോഹന്‍ലാലിന്റെ കൊച്ചിയിലെ വസതിയില്‍ നടത്തിയ റെയ്‌ഡില്‍ രണ്‌ടു ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്‌. ഇത്‌ വന്‍ വിവാദമായിരുന്നു. എന്നാല്‍ അനുമതിയോടെയാണ്‌ ആനക്കൊമ്പ്‌ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്നതെന്നാണ്‌ ലാലിന്റെ വിശദീകരണം.
ആനക്കൊമ്പ്‌ വീട്ടില്‍ സൂക്ഷിച്ച സംഭവം: മോഹന്‍ലാലിനെതിരേ അന്വേഷണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക