മലയാള സിനിമയുടെ പുതിയകാല മാറ്റത്തിന് തുടക്കം കുറിച്ച ട്രാഫിക് ഒരുക്കിയ രാജേഷ് പിള്ള മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കുന്നു. 'ലൂസിഫര്‍' എന്നാണ് ചിത്രത്തിന് പേര്. 'ഈ അടുത്ത കാലത്തിന്' രചന നിര്‍വഹിച്ച നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയായിരിക്കും ലൂസിഫറിന് തിരക്കഥ സംഭാഷണം എഴുതുക. അടുത്ത വര്‍ഷത്തെ മോഹന്‍ലാലിന്റെ പ്രധാന പ്രോജക്ടുകളില്‍ ഒന്നായിരിക്കും 'ലൂസിഫര്‍'.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുക. ട്രാഫിക്കിന് ഹിന്ദി പതിപ്പ് ഒരുക്കാനുള്ള തയാറെടുപ്പിലാണ് രാജേഷ് പിള്ള. ഈ പ്രോജക്ടിന് ശേഷം മലയാളത്തില്‍ 'ഗോള്‍ഡ്' എന്നൊരു ചിത്രത്തിന്റെ ജോലികളിലേക്ക് അദ്ദേഹം കടുക്കും. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥ എഴുതുന്ന ഗോള്‍ഡ് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ലൂസിഫര്‍ ചിത്രീകരിക്കുക.
നരകാധിപനായ ലൂസിഫറിലെ വേഷം മോഹന്‍ലാലിന് മാത്രം ചെയ്യാന്‍ കഴിയുന്നതെന്നാണ്് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കുഞ്ചാക്കോ ബോബനും ചിത്രത്തിലും പ്രധാന വേഷത്തിലെത്തും