Image

പിടിപ്പുകേടിന്റെ ഒന്നാം വാര്‍ഷികം (ജോസ്‌ കാടാപുറം)

Published on 10 June, 2012
പിടിപ്പുകേടിന്റെ ഒന്നാം വാര്‍ഷികം (ജോസ്‌ കാടാപുറം)
കേരള സര്‍ക്കാരിന്റെ ഒന്നാം വര്‍ഷ നേട്ടങ്ങളെ പരസ്യങ്ങളിലൂടെ ജനങ്ങളിലേക്ക്‌ എത്തിക്കേണ്ട ഗവണ്‍മെന്റിന്റെ ദയനീയാവസ്ഥ കണ്ടിട്ടാണ്‌ ഈ ലേഖനം എഴുതേണ്ടിവന്നത്‌. നേട്ടങ്ങളേക്കാള്‍ കൂടുതല്‍ കോട്ടങ്ങളാകുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ ബോധപൂര്‍വ്വം പരസ്യങ്ങളിലൂടെ ആധുനിക ഭരണ സംവിധാനങ്ങള്‍ ശ്രദ്ധിക്കാറുണ്ട്‌. എന്നാല്‍ അത്‌ സാധാരണ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ അല്‍പമെങ്കിലും ശ്രദ്ധിച്ചിട്ടുവേണം. നടക്കാത്ത കാര്യങ്ങളെക്കുറിച്ച്‌ പരസ്യം നല്‍കിയ പണം ഉണ്ടായിരുന്നെങ്കില്‍ പനി പിടിച്ച്‌ വിഷമിക്കുന്ന കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ കഴിയുന്ന ജനങ്ങള്‍ക്ക്‌ അല്‍പം മരുന്ന്‌ വാങ്ങാമായിരുന്നു.  വാര്‍ഡുകളില്‍ പകര്‍ച്ചവ്യാധി പിടിച്ച്‌ രോഗികളെ പാര്‍പ്പിക്കാന്‍ ഒരു മാര്‍ഗ്ഗവുമില്ല. പകര്‍ച്ചപനി പിടിച്ച രോഗിക്ള പര്പിക്കതിരികാന് ഒരു പകര്‍ച്ചപനി വാര്‍ഡ്‌ പണിയാമായിരുന്നു

കേരളത്തിന്റെ സമഗ്ര പുരോഗിക്കുതകുന്ന ചേര്‍ത്തലയിലെ വാഗണ്‍ ഫാക്‌ടറിയും, പാലക്കാട്ടെ കോച്ച്‌ ഫാക്‌ടറിയും, തിരുവനന്തപുരത്തെ വിഴിഞ്ഞം പദ്ധതിയും കടലാസില്‍ പോലും ഇല്ലാതാക്കിയതിന്‌ കേരള ഗവണ്‍മെന്റും, കേന്ദ്ര ഗവണ്‍മെന്റും ജനങ്ങളോട്‌ മാപ്പ്‌ പറയേണ്ടിവരും. എത്ര വലിയ പരസ്യം നല്‍കിയാലും മതിയാവില്ല നഷ്‌ടപ്പെട്ട സ്വപ്‌ന പദ്ധതിക്കു പകരം. എടുത്തുപറയാന്‍ നേട്ടങ്ങളില്ലാത്ത ഒരു വര്‍ഷം നേട്ടമുണ്ടെന്നു പറയാന്‍ ഇന്ത്യയിലെ ഏറ്റവും വിലിയ ഭരണകക്ഷിക്ക്‌ മുസ്‌ലീം ലീഗ്‌, കേരള കോണ്‍ഗ്രസ്‌ തുടങ്ങിയ ജാതി-സമുദായ കക്ഷികള്‍ക്കുമുന്നില്‍ അടിയറവ്‌ പറഞ്ഞ്‌ അവരുടെ ആവശ്യങ്ങള്‍ക്ക്‌ കുട പിടിക്കേണ്ട ഗതികേടിലാണ്‌ മുഖ്യമന്ത്രി.

ഭരണം തുടങ്ങി ആറുമാസത്തിനകം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള മൂന്ന്‌ അഴിമതി കേസുകള്‍- പാമോയില്‍, ടൈറ്റാനിയം, സൈന്‍ ബോര്‍ഡ്‌ എന്നിവ അട്ടിമറിച്ച്‌ ഉടന്‍തന്നെ ആഭ്യന്തരവകുപ്പ്‌ നായര്‍ മന്ത്രിക്ക്‌ കൈമാറി,ഭരണം ഏറ്റ ആഭ്യന്തര മന്ത്രിയെ എന്‍.എസ്‌.എസ്‌ അവരുടെ വീടിന്റെ പടിക്കല്‍ നിര്‍ത്തി. ഒരു കേരള മന്ത്രിക്ക്‌ ഇതില്‍ക്കൂടുതല്‍ എന്തു സ്വീകരണം ലഭിക്കണം ?

പൊതു വിദ്യാഭ്യാസം, പൊതുവിതരണം, പൊതുജനാരോഗ്യം എന്നിവ തകര്‍ന്ന്‌ തരിപ്പണമായി. എന്നാല്‍ ഇതൊന്നും പൊതുജനങ്ങളുടെ മുന്നില്‍ കൊണ്ടുവരാന്‍ അനുവദിക്കാതെ മാധ്യമങ്ങളെ ഈസൂത്രിതമായി കൂടെ നിര്‍ത്തി. ഇതൊരു യു.ഡി.എഫ്‌ നേട്ടമാണ്‌. അങ്ങനെ മാധ്യമങ്ങളുടെ ചിലവില്‍ ഉപജീവനം കഴിക്കേണ്ട ഗതികേടിലേക്ക്‌ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നീങ്ങി. മുമ്പ്‌ പി.സി ജോര്‍ജിനെ പോലെയുള്ളവര്‍ വാചാലരായപ്പോള്‍ മുത്തശ്ശി മാധ്യമങ്ങള്‍ തന്നെ സര്‍ക്കാരിനുവേണ്ടി വാചാലരാകുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. പെട്രോളിന്റെ വില കുത്തനെ വര്‍ധിപ്പിച്ചതിന്റെ പിറ്റെ ദിവസം കേരളത്തിലെ മധ്യമങ്ങളിലൊന്ന്‌ അതൊഴിവാക്കി വാര്‍ത്ത നല്‍കി.

പെട്രോളിന്‌ ലോകത്തിലെ തന്നെ റിക്കാര്‍ഡ്‌ വില ഇന്ത്യയില്‍ വര്‍ധിപ്പിച്ചപ്പോള്‍ സര്‍ക്കാരിന്റെ അഭിപ്രായം കേട്ടാല്‍ തോന്നും എണ്ണ കമ്പനികളാണ്‌ ഇതിന്റെ ഉത്തരവാദികളെന്ന്‌. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ലാഭമായ നാലിയിരം കോടി രൂപയാണ്‌ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റേത്‌. ഈ പെട്രോള്‍ വില വര്‍ധനവ്‌ മൂലം കേരളത്തില്‍ ഭക്ഷ്യോത്‌പന്നങ്ങളുടെ ഉള്‍പ്പടെ വില വര്‍ധനവ്‌ കൊണ്ട്‌ ജനം പൊറുതിമുട്ടുകയാണ്‌. ഇതുകൂടാതെ മാലിന്യം നിറഞ്ഞ്‌ പകര്‍ച്ച വ്യാധിയും...ഇതില്‍ കൂടുതല്‍ ഒരു വര്‍ഷംകൊണ്ട്‌ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഭരിക്കുന്ന പാര്‍ട്ടിക്ക്‌ എന്തുചെയ്യാന്‍ പറ്റും!

ആത്മഹത്യ ചെയ്‌ത കുട്ടനാട്ടിലെ കര്‍ഷകന്‍ സത്യദാസിനെ ഓര്‍ത്ത്‌ ഭരണ നേട്ടം നമുക്ക്‌ ചുരുക്കാം. ഈ കര്‍ഷകന്റെ നെല്ല്‌ സര്‍ക്കാര്‍ വാങ്ങിയ ഇനത്തില്‍ 88,500 രൂപ കൊടുക്കാനുള്ളപ്പോള്‍, പല തവണ പാഡി മാര്‍ക്കറ്റിംഗ്‌ ഓഫീസില്‍ കയറിയിറങ്ങിയിട്ടും കിട്ടാതായി. അവസാനം കളക്‌ടര്‍ക്ക്‌ പരാതി കൊടുത്തു. എന്നിട്ടും കിട്ടിയില്ല. തുടര്‍ കൃഷി ഇറക്കിയ പാടത്ത്‌ പണി ചെയ്‌ത തൊഴിലാളികള്‍ക്ക്‌ കൂലി കൊടുക്കണം. നിവൃത്തിയില്ലാതെ വന്നപ്പോള്‍ തന്റെ പാടത്തെ വരമ്പത്ത്‌ ചെന്നിരുന്ന്‌ സത്യദാസ്‌ വിഷം കഴിച്ച്‌ മരിക്കുകയാണുണ്ടായത്‌. ഇപ്പോള്‍ ഒരു ദിവസം സര്‍ക്കാര്‍ നേട്ടങ്ങള്‍ പരസ്യമാക്കാന്‍ ചിലവാക്കുന്നത്‌ ആറു കോടി രൂപയാണ്‌. സത്യദാസിന്‌ നെല്ല്‌ സംഭരിച്ച ഇനത്തില്‍ കൊടുക്കാനുണ്ടായിരുന്നത്‌ കേവലം 88,500 രൂപ. വരും ദിവസങ്ങളില്‍ കേരളം ചര്‍ച്ച ചെയ്യുന്നത്‌ മാധ്യമങ്ങളുടെ ആക്‌ടിവിസത്തെക്കുറിച്ചായിരിക്കും. ഭരണം കൊണ്ടുവരാനും, നിലനിര്‍ത്താനും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണമെന്നില്ല. മാധ്യമങ്ങളെ കൂടെ നിര്‍ത്തിയാല്‍ മതി......
പിടിപ്പുകേടിന്റെ ഒന്നാം വാര്‍ഷികം (ജോസ്‌ കാടാപുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക