Image

സിറിയയില്‍ വിമതര്‍ വാതക പൈപ് ലൈന്‍ തകര്‍ത്തു

Published on 11 June, 2012
സിറിയയില്‍ വിമതര്‍ വാതക പൈപ് ലൈന്‍ തകര്‍ത്തു
ഡമാസ്കസ്: സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ പോരാട്ടം നയിക്കുന്ന വിമതര്‍ കിഴക്കന്‍ പ്രവിശ്യയായ ദെയ്ര്‍ ഇസോറില്‍ വാതക പൈപ് ലൈന്‍ ബോംബ്വച്ചു തകര്‍ത്തു. അല്‍ സബാരി - സാലോ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന പൈപ് ലൈനാണ് തകര്‍ത്തത്. ഇതേത്തുടര്‍ന്ന് മേഖലയില്‍ വന്‍ അഗ്നിബാധയുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് അല്‍ ഒമര്‍ ഖനന മേഖലയില്‍ നിന്നുള്ള വാതക വിതരണം പൂര്‍ണമായും നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, അടുത്തിടെ സിറിയയില്‍ പൂര്‍വാധികം ശക്തിയോടെ കത്തിപ്പടരുന്ന കലാപവും സര്‍ക്കാര്‍ സൈന്യത്തിന്റെ നരവേട്ടയും യുഎന്‍- അറബ് ലീഗ് ദൂതന്‍ കോഫി അന്നന്‍ നിശിതമായി വിമര്‍ശിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടവര്‍ തന്നെയാണ് മനുഷ്യകുരുതിയ്ക്കു ചുക്കാന്‍ പിടിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിറിയയുടെ മധ്യ, വടക്കുപടിഞ്ഞാറന്‍ മേഖലകളിലെ വിമതകേന്ദ്രങ്ങളുടെ നേര്‍ക്ക് സൈന്യം ഇന്നലെ ഹെലികോപ്ടര്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 52 പേര്‍ക്കു ജീവഹാനിയുണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക