Image

പ്രതിപക്ഷ ബഹളം: നിയമസഭ നിര്‍ത്തിവച്ചു

Published on 11 June, 2012
പ്രതിപക്ഷ ബഹളം: നിയമസഭ നിര്‍ത്തിവച്ചു
തിരുവനന്തപുരം: മലപ്പുറം അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ അറസ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. നേരത്തെ സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്. കേസിലെ പ്രതികളെല്ലാം മുസ്ലീം ലീഗ് പ്രവര്‍ത്തകരാണെന്നും ഇത്രയും ദാരുണമായൊരു സംഭവം നടന്നിട്ടും സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. കൊലക്കേസ് പ്രതി നിയമസഭയിലെത്തിയിട്ടും അറസ്റ് ചെയ്യാത്തതെന്തെന്നും കോടിയേരി ചോദിച്ചു. എന്നാല്‍ പി.കെ.ബഷീറിന്റെ പ്രസംഗത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് നോട്ടീസിന് മറുപടി നല്‍കിയ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. ലീഗിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് മാത്രമാണ് ബഷീര്‍ പറഞ്ഞതെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ആഭ്യന്തരമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷധിച്ചു. ഇതിനെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളവുമായി സഭയുടെ നടുത്തളത്തിലിറങ്ങുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക