Image

നടി തൃഷയുടെ അക്കൗണ്ടില്‍ ഒരുകോടിയുടെ തിരിമറി: പണം മതി, കേസ് വേണ്‌ടെന്ന് തൃഷ

Published on 12 June, 2012
നടി തൃഷയുടെ അക്കൗണ്ടില്‍ ഒരുകോടിയുടെ തിരിമറി: പണം മതി, കേസ് വേണ്‌ടെന്ന് തൃഷ
ചെന്നൈ: തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ തിരിമറി നടന്ന സംഭവത്തില്‍ തൃഷ പോലീസില്‍ പരാതി നല്‍കിയില്ല. സംഭവത്തില്‍ ബാങ്ക് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.

തൃഷയുടെ
അക്കൗണ്ടില്‍ നിന്ന് ഒരു കോടി രൂപ മറ്റേതോ അക്കൗണ്ടിലേയ്ക്കു മാറ്റിയതായി ഇക്കഴിഞ്ഞ ദിവസമാണു കണെ്ടത്തിയത്. ചെന്നൈ അണ്ണാ ശാലയിലെ ഈ സ്വകാര്യബാങ്കില്‍ ഏതാനും വര്‍ഷം മുമ്പാണു തൃഷ അക്കൗണ്ട് തുടങ്ങിത്. സിനിമാ തിരക്കിനിടെ കുറേക്കാലത്തിനു ശേഷം ബാങ്കില്‍ പണമടക്കാനെത്തിയപ്പോഴാണു അക്കൗണ്ടില്‍ പണം കുറവുളളതായി ശ്രദ്ധയില്‍ പെട്ടത്. ബാലന്‍സില്‍ ഒരു കോടിയുടെ കുറവു കണ്ടു ഞെട്ടിയ തൃഷ ഉടന്‍ തന്നെ ബാങ്കില്‍ പരാതിയും നല്‍കി. അക്കൗണ്ടിന്റെ വിവരങ്ങള്‍ നന്നായി അറിയാവുന്ന ബാങ്ക് ജീവനക്കാരില്‍ അരെങ്കിലുമാകും തിരിമറിക്കു പിന്നിലെന്നാണ് ബാങ്ക് അധികൃതര്‍ സംശയിക്കുന്നത്.

പണം നഷ്ടപ്പെട്ട വിവരം പോലീസില്‍ പരാതിപ്പെടരുതെന്ന് അഭ്യര്‍ഥിച്ച ബാങ്ക് അധികൃതര്‍ പണം തിരിമറി നടത്തിയ ജീവനക്കാരനെ കണെ്ടത്തി വൈകാതെ തന്നെ തുക അക്കൗണ്ടില്‍ ഇടുമെന്നു തൃഷയ്ക്ക് ഉറപ്പു നല്‍കുകയായിരുന്നു. ഇതേ തുടര്‍ന്നു തൃഷ പോലീസില്‍ പരാതി നല്‍കിയില്ല. പണം തിരിമറി നടത്തിയ ജീവനക്കാരനെ കണെ്ടത്താന്‍ ബാങ്ക് അധികൃതര്‍ ശക്തമായ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക