Image

നായയില്‍ നിന്ന്‌ രക്ഷപെടാന്‍ ഓടിയ ആള്‍ ബസിടിച്ച്‌ മരിച്ചു

Published on 12 June, 2012
നായയില്‍ നിന്ന്‌ രക്ഷപെടാന്‍ ഓടിയ ആള്‍ ബസിടിച്ച്‌ മരിച്ചു
പാലക്കാട്‌: വഴിയില്‍ കൂടി നടന്നു പോകുന്നതിനിടയില്‍ നായ കടിക്കാന്‍ ഓടിച്ച യുവാവ്‌ ബസിടിച്ച്‌ മരിച ഇന്നു രാവിലെ പാലക്കാട്‌ കുന്നത്തൂര്‍മേടില്‍വച്ചാണ്‌ സംഭവം.ചിറ്റൂര്‍ സ്വദേശി നടരാജന്റെ മകന്‍ ഗിരീഷ്‌ കുമാര്‍ (43) ആണ്‌ മരിച്ചത്‌. രാവിലെ 6.30ന്‌്‌ കുന്നത്തൂര്‍മേടില്‍നിന്ന്‌ നടന്നുപോകുന്നതിനിടെ നായ കുരച്ചുകൊണ്‌ട്‌ പിന്നാലെ കൂടുകയായിരുന്നു.കടിയേല്‍ക്കാതിരിക്കാന്‍ ഓടുന്നതിനിടെ കോയമ്പത്തൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്‌ പിന്നില്‍നിന്ന്‌ ഇടിക്കുകയായിരുന്നു .ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക