Image

എയര്‍ ഇന്ത്യ സമരം: മുഴുവന്‍ പൈലറ്റുമാരേയും പുറത്താക്കാന്‍ നിര്‍ദേശം

Published on 12 June, 2012
എയര്‍ ഇന്ത്യ സമരം: മുഴുവന്‍ പൈലറ്റുമാരേയും പുറത്താക്കാന്‍ നിര്‍ദേശം
ന്യൂദല്‍ഹി: ശമ്പള വര്‍ധനവ്‌ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്ന എയര്‍ ഇന്ത്യയുടെ എല്ലാ പൈലറ്റുമാരെയും പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. എയര്‍ ഇന്ത്യയിലെ ഏതാണ്ട്‌ 300ഓളം പൈലറ്റുമാരാണ്‌ ഒരു മാസത്തിലേറെയായി പണിമുടക്കുന്നത്‌. സമരം ചെയ്‌തതിന്‌ 100ലേറെ പൈലറ്റുമാരെ എയര്‍ ഇന്ത്യ പിരിച്ചുവിട്ടുവെങ്കിലും സമരം അവസാനിപ്പിക്കാന്‍ പൈലറ്റുമാര്‍ തയാറിയിരുന്നില്ല.

സമരം മൂലം കനത്ത നഷ്ടമാണ്‌ സമരം എയര്‍ ഇന്ത്യക്ക്‌ ഉണ്ടാക്കിയിരിക്കുന്നത്‌. നിയമവിരുദ്ധമായി സമരം തുടരുന്ന എല്ലാവരെയും പിരിച്ചുവിടാന്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ്‌ തീരുമാനിക്കുമെന്നും വ്യോമയാന മന്ത്രി അജിത്ത്‌ സിങ്‌ നിര്‍ദേശിച്ചു. പണിയെടുക്കാത്തവരെ എന്തിന്‌ ശമ്പള രജിസ്റ്ററില്‍ നിലനിര്‍ത്തണം. സമരം അവസാനിപ്പിച്ച്‌ വന്നാല്‍ സ്വാഗതം ചെയ്യുമെന്നും മന്ത്രി തുടര്‍ന്നു. ഇന്ത്യന്‍ എയര്‍ലൈന്‍സുമായുള്ള ലയനത്തിന്‌ മുമ്പ്‌ എയര്‍ ഇന്ത്യയിലുള്ള പൈലറ്റുമാരാണ്‌ ഇന്ത്യന്‍ പൈലറ്റ്‌ ഗില്‍ഡിലുള്ളവര്‍. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ നിന്ന്‌ വന്നവരേക്കാള്‍ മികച്ച പരിഗണന സര്‍വീസ്‌ കാര്യങ്ങളില്‍ തങ്ങള്‍ക്ക്‌ വേണമെന്നാണ്‌ ഇവരുടെ ആവശ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക