Image

കുലംകുത്തികള്‍ എന്നും അത്തരക്കാര്‍ തന്നെ: പിണറായി

Published on 12 June, 2012
കുലംകുത്തികള്‍ എന്നും അത്തരക്കാര്‍ തന്നെ: പിണറായി
കോഴിക്കോട്‌: കുലംകുത്തികള്‍ എന്നും അത്തരക്കാര്‍ തന്നെ ആയിരിക്കുമെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രസ്‌താവിച്ചു. താന്‍ കുലംകുത്തി എന്ന വാക്കുകൊണ്ട്‌ ഉദ്ദേശിച്ചത്‌ വര്‍ഗവഞ്ചകന്‍ എന്ന അര്‍ഥത്തിലാണ്‌. കൊലപാതകം നടന്ന ശേഷം ചന്ദ്രശേഖരനെ കുലംകുത്തിയെന്ന്‌ വിളിച്ചിട്ടില്ലെന്നും ഓര്‍ക്കാട്ടേരിയില്‍ നടന്ന പൊതുയോഗത്തില്‍ പിണറായി പറഞ്ഞു.

ടി.പി ചന്ദ്രശേഖരന്റെ വധം സംബന്ധിച്ച അന്വേഷണം ശരിയായ രാതിയിലല്ല നടക്കുന്നത്‌. കൊലപാതകം നടന്ന ദിവസം ചന്ദ്രശേഖരന്‍ വടകര ഭാഗത്തേക്ക്‌ പോയത്‌ എന്തിനെന്ന്‌ പൊലീസ്‌ അന്വേഷിച്ചിട്ടില്ല. കേസില്‍ ഉള്‍പ്പെട്ടതായി ആരോപണം ഉയര്‍ന്ന റഫീഖ്‌ റൂറല്‍ എസ്‌പി മുമ്പാകെ ഹാജരായത്‌ ഒത്തുകളിയുടെ ഭാഗമായാണ്‌. റഫീഖിനെ ഏതുരീതിയില്‍ ഉപയോഗിക്കാനാണ്‌ ഉദ്ദേശ്യമെന്ന്‌ വ്യക്‌തമാക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക