Image

കണ്ണൂര്‍ എസ്‌പിക്കെതിരേ പി.ജയരാജന്‍ പരാതി നല്‍കി

Published on 12 June, 2012
കണ്ണൂര്‍ എസ്‌പിക്കെതിരേ പി.ജയരാജന്‍ പരാതി നല്‍കി
കണ്ണൂര്‍: തന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയാകും മുമ്പ്‌ മാധ്യമങ്ങള്‍ക്ക്‌ നല്‍കിയെന്നാരോപിച്ച്‌ കണ്ണൂര്‍ എസ്‌പി രാഹുല്‍ ആര്‍.നായര്‍ക്കെതിരേ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പരാതി നല്‍കി. ഷൂക്കൂര്‍ വധക്കേസിലാണ്‌ ഇന്ന്‌ ജയരാജനെ തെളിവെടുപ്പിന്‌ എത്തിച്ചത്‌. ഷുക്കൂര്‍ വധക്കേസ്‌ അന്വേഷണ സംഘത്തിനാണ്‌ ജയരാജന്‍ പരാതി നല്‍കിയത്‌.

കണ്ണൂര്‍ എസ്‌.പി. രാഹുല്‍ ആര്‍.നായര്‍, ഡിവൈ.എസ്‌.പി. പി.സുകുമാരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ വളപട്ടണം സി.ഐ. യു.പ്രേമന്‍ എന്നിവരാണ്‌ പി.ജയരാജനെ ഇന്ന്‌ കണ്ണൂര്‍ ഗസ്റ്റ്‌ഹൗസില്‍ ചോദ്യം ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക