Image

അഫ്ഗാനില്‍ ഇരട്ട സ്‌ഫോടനം: ഏഴ് മരണം

Published on 12 June, 2012
അഫ്ഗാനില്‍ ഇരട്ട സ്‌ഫോടനം: ഏഴ് മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ ഏഴ് സാധാരണ പൗരന്മാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പോലീസുകാരും ഉള്‍പ്പെടുന്നുണ്ട്. അഫ്ഗാന്റെ വടക്കന്‍ പ്രദേശത്തുണ്ടായ ആദ്യ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. സൈക്കളില്‍ ഒളിപ്പിച്ച ബോംബാണ് പൊട്ടിതെറിച്ചത്. സ്‌ഫോടനത്തില്‍ അഞ്ച് പോലീസുകാര്‍ക്ക് പരുക്കേറ്റു. 

വര്‍ഡാക് പ്രവിശ്യയിലുണ്ടായ രണ്ടാം സ്‌ഫോടനത്തില്‍ അഞ്ച് സാധാരണക്കാരാണ് മരിച്ചത്. റോഡ് വശത്ത് ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടി മിനിബസ് തകര്‍ന്നാണ് ദുരന്തമുണ്ടായത്. മരിച്ചവരില്‍ മൂന്ന് വയസുകാരന്‍ കുട്ടിയും ഉള്‍പ്പെടുന്നുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക