Image

ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തുടങ്ങി

Published on 12 June, 2012
ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ തുടങ്ങി
ബാംഗളൂര്‍: ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയിലാണു വിചാരണ നടക്കുന്നത്. പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. ആകെ 32 പ്രതികളാണുള്ളത്. മലയാളിയും ലഷ്‌കര്‍ കമാന്‍ഡറുമായ തടിയന്റവിട നസീര്‍ ആണ് കേസിലെ ഒന്നാം പ്രതി. കണ്ണൂര്‍ സ്വദേശി സര്‍ഫ്രാസ് നവാസ് മൂന്നാം പ്രതിയും പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി മുപ്പത്തൊന്നാം പ്രതിയുമാണ് കേസില്‍

2008 ജൂലൈ 25-നാണു കേസിനാസ്പദമായ സംഭവം. സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിക്കുകയും 20 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക