Image

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ ഓഗസ്റ്റ് 19,20 തീയതികളില്‍

ജോര്‍ജ് തുമ്പയില്‍ Published on 18 July, 2011
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശ ഓഗസ്റ്റ് 19,20 തീയതികളില്‍
ന്യൂജേഴ്‌സി: ലിന്‍ഡെന്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി കൂദാശാ ചടങ്ങുകള്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍ നടക്കും. സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കളാവോസ് കൂദാശാ കര്‍മ്മം നിര്‍വഹിക്കും.

ഓഗസ്റ്റ് 19- ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് മെത്രാപൊലീത്തയ്ക്ക് ആചാരപരമായ സ്വീകരണം നല്‍കിയ ശേഷം സന്ധ്യാപ്രാര്‍ത്ഥന നടക്കും. ആറുമണിക്ക് കൂദാശാ കര്‍മ്മത്തിന്റെ ഒന്നാംഘട്ട ആരാധന ഉണ്ടായിരിക്കും. തുടര്‍ന്ന് ഡിന്നര്‍ , പ്രഭാതപ്രാര്‍ത്ഥനയോടെയാണ് 20- ാം തീയതിയിലെ ചടങ്ങുകള്‍ തുടങ്ങുക. എട്ട് മണിക്ക് കൂദാശയുടെ രണ്ടാംഘട്ട ആരാധനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും നടക്കും. കുര്‍ബാനയ്ക്ക് ശേഷമുള്ള പൊതുസമ്മേളനത്തില്‍ മെത്രാപ്പോലീത്തയും വൈദീകരും ഉള്‍പ്പെടെയുള്ളവര്‍ സംസാരിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് ലഞ്ച്.

വിവരങ്ങള്‍ക്ക് :
ഫാ.സണ്ണി വി.ജോസഫ്(വികാരി) 718 477 2083
രാജുമോന്‍ പി.തോമസ്(സെക്രട്ടറി) 973 324 2674
ജെയിംസ് നൈനാന്‍ (ട്രഷറര്‍ )732 317 8331
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക