Image

മാത്യു സെബാസ്റ്റ്യന്‍ ഒഐസിസി പെര്‍ത്ത് പ്രസിഡന്റ്

Published on 13 June, 2012
 മാത്യു സെബാസ്റ്റ്യന്‍ ഒഐസിസി പെര്‍ത്ത് പ്രസിഡന്റ്
പെര്‍ത്ത്: ഒഐസിസി പെര്‍ത്ത് സോണല്‍ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് ക്യൂന്‍സ് പാര്‍ക്കില്‍ നടന്നു. മുന്‍കാല കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. റിട്ടേണിംഗ് ഓഫീസര്‍ ജോമി തോമസിന്റെ നേതൃത്വത്തലായിരുന്നു തെരഞ്ഞെടുപ്പ്. 

ഒഐസിസി പെര്‍ത്ത് പ്രസിഡന്റായി മാത്യു സെബാസ്റ്റ്യനെയും വൈസ് പ്രസിഡന്റുമാരായി ഷൈനി ജോസഫ്, ബിജു കെ. ജോസഫ് എന്നിവരെയും ജോര്‍ജ് പോള്‍ തത്തനാട് (ജനറല്‍ സെക്രട്ടറി), സെക്രട്ടറിമാരായി ബിജു ജോയി, അഗസ്റ്റ്യന്‍ ആന്‍ഡ്രൂസ്, ട്രഷററായി സജി മാനുവല്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സെന്‍ട്രല്‍ കമ്മിറ്റിയിലേക്ക് സോയി സിറിയക്കിനെ വീണ്ടും തെരഞ്ഞെടുത്തു. റോയി തോമസ്, ബിനോയി ജോസഫ്, ഷിബു തോമസ്, സോണി ജേക്കബ്, നിക്‌സണ്‍ കെ. അലക്‌സ് എന്നിവരെ എക്‌സിക്യൂട്ടീവിലേയ്ക്കും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജോസ് എം. ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക