Image

എല്‍.കെ.അഡ്വാനി ബിജെപി യോഗത്തില്‍ പങ്കെടുത്തില്ല

Published on 13 June, 2012
എല്‍.കെ.അഡ്വാനി ബിജെപി യോഗത്തില്‍ പങ്കെടുത്തില്ല
ന്യൂഡല്‍ഹി: ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനി പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചു. ബുധനാഴാച വൈകീട്ട് പാര്‍ട്ടി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുടെ വസതിയിലാണ് യോഗം നടന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാര്‍ട്ടി നിലപാട് അടക്കം നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ നിന്നാണ് അഡ്വാനി വിട്ടു നിന്നത്. പാര്‍ട്ടി അധ്യക്ഷന്‍ നിധിന്‍ ഗഡ്കരിയുമായിട്ടുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്നാണ് അഡ്വാനി യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നാണ് സൂചന. 

കൂടംകുളം വിഷയത്തില്‍ തമിഴ്‌നാട്ടില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് അഡ്വാനി ഇന്നു പോയത്. ഇത് മുന്‍കൂട്ടി തീരുമാനിച്ച യോഗമാണെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ വിശദീകരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക