Image

റഫീഖിനെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു

Published on 13 June, 2012
റഫീഖിനെ 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു
കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ റഫീഖിനെ വടകര കോടതി പതിനാലു ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു.   2010ല്‍ ടി.പിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ചോമ്പാല കേസില്‍ സിപിഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകന്‍, ഏരിയാകമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്‍, ലംബു പ്രദീപന്‍, സിജിത്ത് എന്നിവരെ പ്രതികളാക്കി കോടതിയില്‍ ഹാജരാക്കി. ഈ ഗൂഢാലോചന കേസിലും മൂവരെയും കോടതി പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഇവരുടെ ജാമ്യാേപക്ഷ കോടതി തള്ളി. പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ച് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം പടയങ്കണ്ടി രവീന്ദ്രന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് 27ലേയ്ക്കു മാറ്റി. അതേസമയം, പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന ടി.കെ.രജീഷിനെ എഡിജിപി വിന്‍സന്‍ എം. പോള്‍ വടകരയിലെത്തി ചോദ്യംചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക