Image

സ്‌ത്രീകള്‍ക്കെതിരേയുള്ള പീഡനം: ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്‌ സര്‍വ്വെ

Published on 13 June, 2012
സ്‌ത്രീകള്‍ക്കെതിരേയുള്ള പീഡനം: ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്‌ സര്‍വ്വെ
ലണ്ടന്‍: സ്‌ത്രീകള്‍ക്കെതിരേയുള്ള പീഡനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന്‌ സര്‍വ്വെ. തോംസണ്‍ റോയിട്ടേഴ്‌സ്‌ ഫൗണേ്‌ടഷന്‍ ആഗോളതലത്തില്‍ നടത്തിയ സര്‍വേ പ്രകാരം ജി 20 രാജ്യങ്ങളില്‍ സ്‌ത്രീകള്‍ ഏറ്റവും കൂടുതല്‍ അരക്ഷിതാവസ്ഥ നേരിടുന്നത്‌ ഇന്ത്യയിലാണ്‌.

ഇന്ത്യയില്‍ ഇപ്പോഴും ശിശുഹത്യയും ബാലവിവാഹവും നിലനില്‍ക്കുന്നതായും പീഡനങ്ങള്‍ വര്‍ധിക്കുന്നതായും സര്‍വ്വെയില്‍ വെളിപ്പെട്ടു.

എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ ഏറ്റവും സുരക്ഷിതസാഹചര്യങ്ങള്‍ നല്‌കുന്ന രാജ്യം കാനഡയാണ്‌. ജര്‍മനി, ഓസ്‌ട്രേലിയ, ബ്രിട്ടന്‍, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളാണ്‌ സ്‌ത്രീസുരക്ഷ ഉറപ്പുവരുത്തുന്നതില്‍ അഞ്ചാം സ്ഥാനംവരെ. അമേരിക്ക ഇക്കാര്യത്തില്‍ ആറാം സ്ഥാനത്താണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക