Image

ശ്രീലങ്ക-പാക്കിസ്ഥാന്‍ മൂന്നാം ഏകദിനം ഉപേക്ഷിച്ചു

Published on 13 June, 2012
ശ്രീലങ്ക-പാക്കിസ്ഥാന്‍ മൂന്നാം ഏകദിനം ഉപേക്ഷിച്ചു
കൊളംബോ: ശ്രീലങ്ക-പാക്കിസ്ഥാന്‍ ഏകദിന പരമ്പരയിലെ മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചു. 6.2 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. ടോസ് നേടിയ പാക്കിസ്ഥാന്‍ 6.2 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്. മുഹമ്മദ് ഹഫീസ് (0), അസ്ഹര്‍ അലി (7) എന്നിവരുടെ വിക്കറ്റുകളാണ് പാക്കിസ്ഥാന് നഷ്ടമായത്. ലസിത് മലിംഗ, നുവാന്‍ കുലശേഖര എന്നിവരാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമും ഓരോ മത്സരം ജയിച്ച് സമനിലയിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക