Image

യൂറോ കപ്പ്: ഗോമസിലൂടെ ജര്‍മനിയ്ക്കു ജയം

Published on 13 June, 2012
യൂറോ കപ്പ്: ഗോമസിലൂടെ ജര്‍മനിയ്ക്കു ജയം
ഖര്‍കീവ്: മരണഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ മരിയോ ഗോമസിലൂടെ ജര്‍മനിയ്ക്കു മിന്നുന്ന ജയം. ഹോളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ജര്‍മനി പരാജയപ്പെടുത്തിയത്. ഇരട്ട ഗോള്‍ നേടിയ മരിയോ ഗോമസാണ് ജര്‍മനിയ്ക്കു തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ തന്നെയാണ് ഗോമസിന്റെ ഗോളുകള്‍ പിറന്നത്. 73-ാം മിനിറ്റില്‍ റോബിന്‍ വാന്‍പേഴ്സിയാണ് ഹോളണ്ടിന്റെ ആശ്വാസ ഗോള്‍ നേടിയത്. തുടര്‍ന്ന് സമനില ഗോളിനായി ഹോളണ്ട് നിരയിലെ വെസ്ലി സ്നൈഡറും ആര്യന്‍ റോബനും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം ജര്‍മന്‍ പ്രതിരോധനിരയില്‍ തട്ടിത്തെറിച്ചു. അവസാന മിനിറ്റുകളില്‍ റോബനെ പിന്‍വലിച്ച് ക്യോട്ടിനെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോടു പരാജയപ്പെട്ട ഹോളണ്ട് ഗ്രൂപ്പില്‍ ഏറ്റവും പിന്നോക്കക്കാരാണ്. ഇതുവരെ ഒരു പോയിന്റു പോലും നേടാനായിട്ടില്ല. അതേസമയം, ജര്‍മനി ആറു പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. പോര്‍ച്ചുഗലാണ് രണ്ടാമത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക