Image

നദികളിലെ മണലൂറ്റ് നിരോധനം നാളെമുതല്‍

Published on 13 June, 2012
നദികളിലെ മണലൂറ്റ് നിരോധനം നാളെമുതല്‍
കൊട്ടാരക്കര: സംസ്ഥാനത്തെ നദികളില്‍ നിന്ന് മണലൂറ്റുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നാളെ നിലവില്‍ വരും. ഒരുമാസത്തേക്കാണ് മണ്‍സൂണ്‍കാല നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നദികളില്‍ മണല്‍ അടിഞ്ഞുകൂടി ലഭ്യത ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് എല്ലാ മണ്‍സൂണ്‍കാലത്തും മണല്‍ വാരുന്നതിന് നിരോധനം ഏര്‍പ്പെടുത്തുന്നത്. നിരോധനം കര്‍ക്കശമായി നടപ്പാക്കാന്‍ എല്ലാ പഞ്ചായത്തുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനാല്‍ പഞ്ചായത്തുകള്‍ ഇക്കാലയളവില്‍ മണല്‍ പാസുകള്‍ വിതരണം ചെയ്യില്ല. എന്നാല്‍ അനധികൃതമായുള്ള മണല്‍വാരലും കടത്തും ഇക്കാലയളവില്‍ വ്യാപകമായി നടന്നുവരുന്നുണ്െടന്നും ഇതു തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നിരോധനത്തിന്റെ പ്രയോജനം ലഭിക്കില്ലെന്നും അംഗീകൃത കടവുകളിലെ തൊഴിലാളികള്‍ പറയുന്നു. നദീസാമീപ്യമുള്ള മിക്ക പഞ്ചായത്തുകളിലും ഒട്ടനവധി അനധികൃത കടവുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ആറ്റുതീരം തുരന്നുള്ള മണല്‍ഖനനവും നടന്നുവരുന്നു. രാത്രിയും പുലര്‍ച്ചെയുമാണ് ഈ മണല്‍കൊള്ള നടക്കുന്നത്. പകല്‍സമയങ്ങളിലെ റെയ്ഡുകളില്‍ ഇത്തരക്കാരെ പിടികൂടാന്‍ കഴിയില്ല. പഞ്ചായത്തുകളും റവന്യൂ, പോലീസ് അധികൃതരും ശക്തമായി ഇടപെട്ടാല്‍ മാത്രമേ അനധികൃത മണലൂറ്റ് തടയാന്‍ കഴിയൂ. ഇതു തടഞ്ഞാല്‍ മാത്രമേ നിരോധനത്തിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക