Image

വാഹനങ്ങളിലെ സണ്‍ ഫിലിം നിരോധനം തലസ്ഥാനത്ത് നടപ്പായില്ല

Published on 13 June, 2012
വാഹനങ്ങളിലെ സണ്‍ ഫിലിം നിരോധനം തലസ്ഥാനത്ത് നടപ്പായില്ല
തിരുവനന്തപുരം: വാഹനങ്ങളിലെ ഗ്ളാസുകളില്‍ ഒട്ടിച്ചിരിക്കുന്ന സണ്‍ഫിലിം നിരോധിച്ച് കൊണ്ടുളള സുപ്രീംകോടതി ഉത്തരവ് തലസ്ഥാനത്ത് നടപ്പാക്കാനായില്ല. ഒരു മാസം മുന്‍പാണ് സുപ്രീംകോടതി വാഹനങ്ങളിലെ സണ്‍ ഫിലിം നിരോധിച്ച് കൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും ഇപ്പോഴും സണ്‍ഫിലിം നീക്കം ചെയ്യാതെ പൊതു നിരത്തുകളിലൂടെ നിര്‍ബാധം ഓടുകയാണ്. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കേണ്ട പോലീസാകട്ടെ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. വാഹന നിര്‍മാതാക്കള്‍ അനുവദിക്കുന്ന ടിന്റഡ് ഗ്ളാസ് മാത്രമെ പാടുളളൂവെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്.

വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന സണ്‍ഫിലിം നീക്കം ചെയ്യണമെന്ന ഉത്തരവ് വന്നപ്പോള്‍ കേരള പോലീസ് മൂന്ന് ദിവസത്തിനകം ഫിലിം നീക്കം ചെയ്യണമെന്ന് കാട്ടി നോട്ടീസ് പുറപ്പെടുവിച്ചതൊഴിച്ചാല്‍ മറ്റ് നടപടികളൊന്നും ഉണ്ടായില്ലെന്നാണ് വ്യാപകമായി ഉയരുന്ന ആരോപണം. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടെ പിടിക്ിട്ടാപ്പുള്ളികള്‍ കറുത്ത ഫിലിം ഒട്ടിച്ച വാഹനങ്ങളില്‍ പോലീസിന് മുന്നിലൂടെ കടന്ന് സുരക്ഷിതരായി പോകുകയാണ്. സര്‍ക്കാര്‍ വാഹനങ്ങളാണ് കൂടുതലും കോടതി ഉത്തരവ് ലംഘിച്ച് കൊണ്ട് സംസ്ഥാനത്തെ പൊതു നിരത്തുകളിലൂടെ ചീറിപ്പായുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക