Image

പാക് സ്വദേശിയെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തു

Published on 13 June, 2012
പാക് സ്വദേശിയെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്തു
കാസര്‍ഗോഡ്: പുതിയ ബസ് സ്റാന്‍ഡു പരിസരത്തു കഴിഞ്ഞ ദിവസം രാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്െടത്തിയ പാകിസ്ഥാന്‍ സ്വദേശിയായ യുവാവിനെ പോലീസ് രഹസ്യന്വേഷണ വിഭാഗം ചോദ്യം ചെയ്തു. പാകിസ്താന്‍ സ്വദേശി അബുള്‍ ബഷീര്‍(31)നെയാണു പോലീസ് കസ്റഡിയിലെടുത്തത്. ഒമ്പതു വര്‍ഷം മുമ്പു കുടുംബസമേതം മക്കയിലേക്ക് പോയപ്പോള്‍ യാത്രാരേഖകള്‍ ശരിയല്ലാത്തതിനാല്‍ ബംഗ്ളാദേശിലേക്കു നാടുകടത്തിയതായാണു യുവാവ് പോലീസിനു മൊഴി നല്‍കിയത്. ബംഗ്ളാദേശില്‍ നിന്നും അഭയാര്‍ഥികളോടൊപ്പം ബംഗാളിലെത്തുകയും അവിടെ നിന്നു ഹൈദരാബാദിലെത്തുകയും ചെയ്തുവെന്നാണു യുവാവ് പറയുന്നത്. ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്കു തീവണ്ടി കയറുകയും കാസര്‍ഗോട്ടെത്തിയപ്പോള്‍ വിശന്നു വലഞ്ഞതിനാല്‍ ഇറങ്ങുകയും ചെയ്തുവെന്നാണു യുവാവ് പോലീസിനു മൊഴി നല്‍കിയിട്ടുള്ളത്. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പോലീസ് പറഞ്ഞു. യുവാവിന്റെ പക്കല്‍ യാത്രാരേഖകളോ മറ്റോ ഉണ്ടായിരുന്നില്ല. യുവാവ് ഇന്ത്യയില്‍ വന്നതിനെകുറിച്ചു വിശദമായ അന്വേഷണമാണു പോലീസ് നടത്തിവരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക