Image

മെക്സിക്കോയില്‍ ബസപകടം; എട്ടു കുട്ടികള്‍ മരിച്ചു

Published on 13 June, 2012
മെക്സിക്കോയില്‍ ബസപകടം; എട്ടു കുട്ടികള്‍ മരിച്ചു
മെക്സിക്കോസിറ്റി: മെക്സിക്കോയില്‍ നേഴ്സറി സ്കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പെട്ട് എട്ടു കുട്ടികള്‍ മരിച്ചു. ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ മെക്സിക്കോയിലെ ഒരു മുതല ഫാമിലേയ്ക്കു വിനോദയാത്ര പോയ സംഘത്തിന്റെ ബസാണ് അപകടത്തില്‍പെട്ടത്. അമിത വേഗതയിലായിരുന്ന ബസ് റോഡില്‍ നിന്നു തെന്നിമാറി സമീപത്തെ ഒരു കെട്ടിടത്തിലേയ്ക്കു ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ മിച്ചോകാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ഏതാനും പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക