Image

മുഖാവരണം മാറ്റിയില്ലെങ്കില്‍ ഫ്രാന്‍സില്‍ പ്രവേശനമില്ല

Published on 13 June, 2012
മുഖാവരണം മാറ്റിയില്ലെങ്കില്‍ ഫ്രാന്‍സില്‍ പ്രവേശനമില്ല
പാരീസ്: മുഖാവരണം മാറ്റണമെന്ന അധികൃതരുടെ ആവശ്യം നിരസിച്ച മൂന്നു സൌദി യുവതികള്‍ക്ക് ഫ്രാന്‍സില്‍ പ്രവേശനം നിഷേധിച്ചു. ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ വര്‍ഷമാണ് ഫ്രാന്‍സില്‍ പ്രത്യേക നിയമപ്രകാരം ബുര്‍ഖ (മുഖാവരണം) നിരോധിച്ചത്. ദോഹയില്‍ നിന്നു പാരീസിലെ ചാള്‍സ് ഡി ഗ്വാളെ വിമാനത്താവളത്തില്‍ എത്തിയ യുവതികളോടാണ് ഫ്രഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനു കൂട്ടാക്കാതിരുന്ന യുവതികളെ വിമാനത്താവളത്തിനു പുറത്തേയ്ക്കു പോകാന്‍ അധികൃതര്‍ അനുവദിച്ചില്ല. ഇതേത്തുടര്‍ന്ന് ഇവര്‍ രാത്രിയോടെ മറ്റൊരു വിമാനത്തില്‍ ദോഹയിലേയ്ക്കു മടങ്ങി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നിക്കോളാസ് സര്‍ക്കോസി സര്‍ക്കാരാണ് ഫ്രാന്‍സില്‍ മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന ബുര്‍ഖ അടക്കമുള്ള മുഖാവരണങ്ങള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി നിയമം കൊണ്ടുവന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക