Image

സ്വര്‍ണവില റെക്കോര്‍ഡില്‍: പവന് 22,300 രൂപ

Published on 13 June, 2012
സ്വര്‍ണവില റെക്കോര്‍ഡില്‍: പവന് 22,300 രൂപ
കൊച്ചി: സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിലെത്തി. ഇന്ന് പവന് 22,300 രൂപയാണ് വില. ഗ്രാമിന് 2,775 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച പവന് 22,120 രൂപയായിരുന്നു വില. കഴിഞ്ഞ രണ്ടാം തിയതിയാണ് സ്വര്‍ണവില റെക്കോര്‍ഡായ 22,120 രൂപയിലെത്തിയത്. ഗ്രാമിന് 65 രൂപയാണ് അന്ന് ഒറ്റ ദിവസം കൂടിയത്. പിന്നീട് വില താഴേക്കിറങ്ങി. എട്ടാം തിയതി 55 രൂപ കുറഞ്ഞു. ഇതിനു ശേഷം വീണ്ടും വില ഉയരുകയായിരുന്നു. ആഗോളസാമ്പത്തിക രംഗത്തെ അനിശ്ചിതത്വമാണ് സ്വര്‍ണവിലയില്‍ സ്ഥിരതയില്ലാത്തതിന് കാരണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക