Image

തലസ്ഥാനത്തെ ചെക്ക് പോസ്റുകളില്‍ വിജിലന്‍സ് റെയ്ഡ്: 8000 ത്തോളം രൂപ കണ്െടത്തി

Published on 13 June, 2012
തലസ്ഥാനത്തെ ചെക്ക് പോസ്റുകളില്‍ വിജിലന്‍സ് റെയ്ഡ്: 8000 ത്തോളം രൂപ കണ്െടത്തി
 തിരുവനന്തപുരം: യാത്രാ, ചരക്കു വാഹനങ്ങള്‍ക്ക് നിയമപരമായി പെര്‍മിറ്റ് കൊടുക്കാതെ കൈക്കൂലി വാങ്ങി ചെക്ക് പോസ്റുകളിലൂടെ കടത്തിവിടുന്നുവെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ മൂന്ന് ചെക്ക് പോസ്റുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. വ്യാപക ക്രമക്കേടുകളും കണക്കില്‍പ്പെടാത്ത പണവും റെയ്ഡില്‍ പിടിച്ചെടുത്തു.

ജില്ലയിലെ അമരവിള, പാറശാല കുറുങ്കുട്ടി, പൂവാര്‍ എന്നീ ചെക്ക് പോസ്റുകളിലാണ് തിരുവനന്തപുരം വിജിലന്‍സ് എസ്പി. യോഗേഷിന്റെ നിര്‍ദേശാനുസരണം വിജിലന്‍സ് സംഘം പരിശോധന നടത്തിയത്. അമരവിള ചെക്ക് പോസ്റില്‍ നിന്നും 5000 രൂപയും, കുറുങ്കുട്ടിയില്‍ നിന്നും 1000രൂപയും പൂവാറില്‍ നിന്നും 2000രൂപയും കണ്െടടുത്തു. മൂന്ന് ചെക്ക് പോസ്റുകളിലും രേഖകളില്‍ കൃത്രിമത്വം നടന്നിട്ടുളളതായി കണ്െടത്തി. ഇന്നു പുലര്‍ച്ചെ രണ്ടിന് ആരംഭിച്ച പരിശോധന രാവിലെ ഏഴ് വരെ നീണ്ടു.

കുറുങ്കുട്ടിയില്‍ ലോറി ഡ്രൈവര്‍മാരില്‍ നിന്നും നൂറ് രൂപയും പെര്‍മിറ്റ് എടുക്കേണ്ട വാഹന ഡ്രൈവര്‍മാരില്‍ നിന്നും 300രൂപ വീതവും കൈക്കൂലിയായി വാങ്ങിയിരുന്നത് വിജിലന്‍സ് കണ്െടത്തി. പുലര്‍ച്ചെ രണ്ട് മുതല്‍ ഏഴ് വരെ ഇതുവഴി കടന്ന് പോകുന്നത് മൂന്നൂറില്‍പരം ലോറികളായിരുന്നു. കുറുങ്കുട്ടി ചെക്ക് പോസ്റില്‍ നിന്നും വിജിലന്‍സ് സംഘം പിടിച്ചെടുത്ത തുക എഎംവി കംപ്യൂട്ടറില്‍ ഡബിള്‍ എന്‍ട്രി ചെയ്തത് വിജിലന്‍സ് കൈയോടെ പൊക്കി. ചെക്ക് പോസ്റ് ഉദ്യോഗസ്ഥരാണെന്ന് കരുതി വാഹന ഉടമകളും ഡ്രൈവര്‍മാരും ഇവര്‍ക്ക് കൊടുക്കാനുളള കൈക്കൂലി പണം വിജിലന്‍സ് ഉദ്യോഗസ്ഥരുടെ കൈകളിലാണ് കൊടുത്തതെന്ന രസകരമായ സംഭവവും ഉണ്ടായി. ഓരോ മണിക്കൂറിലും ചെക്ക് പോസ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി കിട്ടിക്കൊണ്ടിരുന്ന പണം മാറ്റിയിരുന്നതായും പരിശോധനയില്‍ കണ്െടത്തി. തിരുവനന്തപുരം വിജിലന്‍സ് എസ്പി.യോഗേഷിന്റെ നിര്‍ദ്ദേശാനുസരണം ഡിവൈഎസ്പിമാരായ സുകേശന്‍, രാജേന്ദ്രന്‍, സിഐമാരായ ശ്രീകാന്ത്, ഉജ്വല്‍കുമാര്‍, ജി.എല്‍. അജിത്ത് കുമാര്‍, ബൈജു, സുരേഷ്, ജി.അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പരിശോധന നടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക