Image

കുഞ്ഞനന്തനെയും അന്വേഷണ സംഘത്തിന് കൈമാറാന്‍ സിപിഎം തയാറാകണമെന്ന് രമ

Published on 13 June, 2012
കുഞ്ഞനന്തനെയും അന്വേഷണ സംഘത്തിന് കൈമാറാന്‍ സിപിഎം തയാറാകണമെന്ന് രമ
വടകര: ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന പ്രതികള്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്നും പിടിയിലായ സാഹചര്യത്തില്‍ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പോലീസ് തേടിക്കൊണ്ടിരിക്കുന്ന സിപിഎം പ്രാദേശിക നേതാവ് കുഞ്ഞനന്തനെയും അന്വേഷണ സംഘത്തിന് കൈമാറാന്‍ സപിഎം തയാറാകണമെന്ന് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ ആവശ്യപ്പെട്ടു. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്ത തരത്തിലേക്ക് പാര്‍ട്ടിയുടെ പങ്ക് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിക്കാര്‍ക്ക് ബന്ധമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സിപിഎം നേതൃത്വം സഹകരിച്ചാല്‍ കേസിലെ നിര്‍ണായകമായ എല്ലാ വിവരങ്ങളും ലഭ്യമാകുമെന്നും രമ ചൂണ്ടിക്കാട്ടി. കേസിലെ മുഖ്യപ്രതിയായ കൊടിസുനിയുടെ അറസ്റിന് ശേഷം ദൃശ്യമാധ്യമങ്ങളോട് ടെലിഫോണില്‍ സംസാരിക്കുകയായിരുന്നു രമ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക