Image

പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ് നടത്തണമെന്ന് എ.പി. അബ്ദുള്ളക്കുട്ടി

Published on 13 June, 2012
പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ് നടത്തണമെന്ന് എ.പി. അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതികള്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്ന് പിടിയിലായ സാഹചര്യത്തില്‍ സിപിഎം ഒളിപ്പിച്ചിരിക്കുന്ന ക്രമിനലുകളെ കണ്ടെത്താന്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ റെയ്ഡ് നടത്തണമെന്ന് എ.പി. അബ്ദുള്ളക്കുട്ടി എംഎല്‍എ ആവശ്യപ്പെട്ടു. 'ഓപ്പറേഷന്‍ റെഡ് സ്റാര്‍' എന്നോ മറ്റോ പേരിട്ട് വ്യാപക റെയ്ഡ് നടത്തണം. ഇതിനായി പോലീസിനെക്കൂടാതെ മറ്റ് സേനാ വിഭാഗങ്ങളുടെയും സഹായം തേടണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ ടെലിഫോണ്‍ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന് ശേഷമേ പിടികൂടുകയുള്ളുവെന്ന പിണറായിയുടെ പ്രസ്താവന ശരിയായിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പിന് ശേഷമാണ് പ്രതികളെ വിട്ടുതരാന്‍ സിപിഎം തയാറായതെന്നും അബ്ദുളളക്കുട്ടി ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക