Image

ചന്ദ്രശേഖരന്‍ വധം: പി. ജയരാജനെ ചോദ്യം ചെയ്തേക്കും

Published on 13 June, 2012
ചന്ദ്രശേഖരന്‍ വധം: പി. ജയരാജനെ ചോദ്യം ചെയ്തേക്കും
കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെയും ചോദ്യം ചെയ്തേക്കും. കേസില്‍ നേരത്തെ പോലീസ് പിടികൂടിയ കൊലപാതക സംഘത്തിലെ അംഗങ്ങളായ ടി.കെ. രജീഷും എം.സി. അനൂപും ജയരാജന്റെ പങ്കിനെക്കുറിച്ച് സൂചന നല്‍കുന്ന മൊഴികള്‍ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജയരാജനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച ചേര്‍ന്ന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു. ചന്ദ്രശേഖരനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം കൊടി സുനി ഒഴിഞ്ഞുമാറിയതായും പിന്നീട് പി. ജയരാജന്‍ നേരിട്ട് കൊടി സുനിയെ ബന്ധപ്പെട്ടതായും ഒരാള്‍ മൊഴി നല്‍കിയതായാണ് പോലീസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കേസില്‍ ഒടുവില്‍ പിടിയിലായ കൊടി സുനിയുടെ പക്കല്‍ നിന്നും ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാകും പോലീസ് ജയരാജനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക