Image

മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചു

Published on 14 June, 2012
മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് നിരാകരിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് തള്ളി. 2014 വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് രാഷ്ട്രപതി സ്ഥാനത്തേക്ക് എ.പി.ജെ അബ്ദുള്‍ കലാമിന്റെയും സോമനാഥ് ചാറ്റര്‍ജിയുടെയും പേരുകള്‍ അംഗീകരിക്കാനാകില്ലെന്നും വ്യക്തമാക്കി.

പ്രസ്താവനയിലൂടെയാണ് കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ യുപിഎ സഖ്യകക്ഷിയായ മമത ബാനര്‍ജിയും സമാജ്വാദി പാര്‍ട്ടി നേതാവായ മുലായം സിംഗ് യാദവും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്‍മോഹന്‍ സിംഗിന്റെ ഉള്‍പ്പെടെ മൂന്നു പേരുടെ പേരുകള്‍ ഇരുവരും മുന്നോട്ടുവെച്ചത്. ഈ നിര്‍ദേശമാണ് കോണ്‍ഗ്രസ് പാടേ തള്ളിയിരിക്കുന്നത്. അതിനിടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കേന്ദ്രമന്ത്രിമാരായ എ.കെ. ആന്റണിയുമായും പ്രണാബ് മുഖര്‍ജിയുമായും പി. ചിദംബരവുമായും ചര്‍ച്ച നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക