Image

കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

Published on 14 June, 2012
 കെ.കെ. ജയചന്ദ്രന്‍ എംഎല്‍എ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
തൊടുപുഴ: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ. ജയചന്ദ്രന്‍ എംഎല്‍എയെ തെരഞ്ഞെടുത്തു. വിവാദ പ്രസംഗത്തിന്റെ പേരില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്താക്കിയ എം.എം. മണിക്ക് പകരമാണ് നിയമനം.

സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ എം.എം. മണിയാണ് ജയചന്ദ്രന്റെ പേര് നിര്‍ദേശിച്ചത്. തുടര്‍ന്ന് യോഗം ഇത് അംഗീകരിക്കുകയായിരുന്നു. ഉടുമ്പന്‍ചോല എംഎല്‍എ ആണ് കെ.കെ. ജയചന്ദ്രന്‍. അഞ്ചേരി ബേബി വധക്കേസില്‍ മണിയ്‌ക്കൊപ്പം പ്രതിപ്പട്ടികയില്‍ പേരുള്ളയാളാണ് ജയചന്ദ്രന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക