Image

ഹെഡ്‌ലിയേയും റാണയേയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇന്ത്യ

Published on 14 June, 2012
ഹെഡ്‌ലിയേയും റാണയേയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇന്ത്യ
വാഷിങ്‌ടണ്‍: മുംബൈ ഭീകരാക്രമണകേസിലെ പ്രതികളായ ഡേവിഡ്‌ കോള്‍മെന്‍ ഹെഡ്‌ലിയേയും തഹാവൂര്‍ ഹുസൈന്‍ റാണയേയും വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി ഇന്ത്യ അമേരിക്കയ്‌ക്ക്‌ കത്തയച്ചു. ഇപ്പോള്‍ അമേരിക്കയുടെ പിടിയിലാണ്‌ ഇരുവരും.

ഇന്നലെ യു.എസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്‌ളിന്റനുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്‌.എം കൃഷ്‌ണ നടത്തിയ നയതന്ത്ര ചര്‍ച്ചക്കിടെയാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്‌. തീവ്രവാദത്തിനെതിരായ പോരാട്ടത്തിലും ആഭ്യന്തര സുരക്ഷ വിഷയങ്ങളിലും ഇരു രാജ്യങ്ങളും പൂര്‍ണമായും സഹകരിക്കുമെന്ന്‌ ഹിലരി വ്യക്തമാക്കി.

2008 നവംബര്‍ 26 ന്‌ നടന്ന മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ മുഖ്യ സൂത്രധാരകന്മാരാണ്‌ ഹെഡ്‌ലിയും റാണയും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക