Image

രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: തൃണമൂലിന്റെ പിന്തുണ കലാമിനെന്ന്‌ മമത

Published on 14 June, 2012
രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥി: തൃണമൂലിന്റെ പിന്തുണ കലാമിനെന്ന്‌ മമത
ന്യൂഡല്‍ഹി: രാഷ്‌ട്രപതി സ്‌ഥാനാര്‍ഥിയായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ എ.പി.ജെ. അബ്‌ദുല്‍ കലാമിനെന്ന്‌ മമതാ ബാനര്‍ജി വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ്‌ യാദവുമായി എടുത്ത തീരുമാനത്തില്‍ നിന്നു പുറകോട്ടു പോകില്ലെന്നും മമത വ്യക്‌തമാക്കി.

യുപിഎയ്‌ക്ക്‌ തന്റെ പിന്തുണ വേണോ വേണ്ടയോ എന്നത്‌ അവരാണ്‌ തീരുമാനിക്കേണ്ടതെന്നും മമത പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ നിലനില്‍ക്കണമോ എന്ന്‌ തീരുമാനിക്കേണ്ടത്‌ കോണ്‍ഗ്രസാണ്‌. വെള്ളിയാഴ്‌ച നടക്കാനിരിക്കുന്ന യുപിഎ യോഗത്തില്‍ പങ്കെടുക്കില്ലെന്നും മമത പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക