Image

എഴുത്തും വായനയും അറിയില്ല, 30-ഓളം ക്രിമിനല്‍ കേസുകള്‍....ഇത്‌ കൊടി സുനി

Published on 14 June, 2012
എഴുത്തും വായനയും അറിയില്ല, 30-ഓളം ക്രിമിനല്‍ കേസുകള്‍....ഇത്‌ കൊടി സുനി
കണ്ണൂര്‍: ഇരട്ടക്കൊലപാതകം ഉള്‍പ്പടെ മുപ്പതോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കൊടി സുനിക്ക്‌ എഴുത്തും വായനയും അറിയില്ല. എന്നാല്‍ ഇയാള്‍ കണ്ണൂര്‍ മേഖലയിലെ യുവ പാര്‍ട്ടി സഖാക്കളുടെ ഇടയില്‍ ഹീറോ ആണ്‌. എതിര്‍പാര്‍ട്ടിക്കാരുടെ കൊടിമരങ്ങളില്‍നിന്ന്‌ അവരുടെ പതാക പറിച്ചെടുത്തശേഷം സിപിഎം കൊടി കെട്ടുന്നതു സുനിയുടെ ഹോബിയായിരുന്നു. കൊടി സുനി എന്ന പേരു വീണത്‌ അങ്ങനെ. കൊടിപറിക്കലും കെട്ടലും സംഘര്‍ഷങ്ങള്‍ ഉണ്‌ടാക്കി. കൊടി സുനിയുടെ പേരില്‍ കേസുകളായി. പാര്‍ട്ടി പ്രവര്‍ത്തകനായതിനാല്‍ കേസുകള്‍ പാര്‍ട്ടിതന്നെ നടത്തി. ശിക്ഷ ഇല്ലാതെതന്നെ കേസുകള്‍ ഒഴിവായി.

അങ്ങനെ പാര്‍ട്ടിക്ക്‌ സുനി ഒഴിവാക്കാനാകാത്ത അവിഭാജ്യഘടകമായി. അച്ഛന്‍ സിപിഎം പ്രവര്‍ത്തകനായിരുന്നു. അതുകൊണ്‌ടു ചെറുപ്പത്തില്‍തന്നെ സുനിയും പാര്‍ട്ടിക്കാരനായി. അച്ഛന്റെ മരണശേഷം തികച്ചും സ്വതന്ത്രമായിരുന്നു ജീവിതം. മാഹി പള്ളൂരിനടുത്തു ചെമ്പ്രയാണു ജന്മദേശം. സ്‌കൂളില്‍ പോകാതെ ചുറ്റിനടന്ന സുനി എന്ന കൊച്ചുപയ്യന്‍ അവിടെ ചീട്ടുകളിക്കാര്‍ക്കൊപ്പം ചേര്‍ന്ന്‌ അവരുടെ സഹായിയായി. താമസിയാതെ ചീട്ടുകളി കേന്ദ്രത്തിലെ കാവല്‍ക്കാരന്റെ റോള്‍ ലഭിച്ചു.

പോലീസുകാരെയും ഒറ്റുകാരെയും നിരീക്ഷിച്ചു യഥാസമയം വിവരങ്ങള്‍ ചീട്ടുകളി സംഘത്തിനു കൈമാറി. കളിക്കാര്‍ക്കിടയില്‍ കുഴപ്പമുണ്‌ടാക്കുന്നവരെ കൈകാര്യം ചെയ്യുന്ന പണി തുടങ്ങിയതോടെ ഗുണ്‌ടാപരിവേഷമായി.

അവിവാഹിതനായ സുനിക്ക്‌ അമ്മയും ഒരു സഹോദരിയുമാണ്‌ ഉറ്റവരായുള്ളത്‌. വീട്ടില്‍ പട്ടിണിയാണെങ്കിലും സുനി ആര്‍ഭാട ജീവിതം നയിക്കുന്നു.
എഴുത്തും വായനയും അറിയില്ല, 30-ഓളം ക്രിമിനല്‍ കേസുകള്‍....ഇത്‌ കൊടി സുനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക