Image

കൈരളി ബ്രിസ്ബയിന് പുതിയ സാരഥികള്‍

Published on 14 June, 2012
കൈരളി ബ്രിസ്ബയിന് പുതിയ സാരഥികള്‍
ബ്രിസ്ബയിന്‍: അനര്‍ലി സ്‌കൗട്ട് ഹാളില്‍ ജൂണ്‍ മൂന്നിന് കൈരളി പ്രസിഡന്റ് ഷാജി തേക്കാനത്തിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുയോഗത്തില്‍ 2011-12 ലെ കൈരളിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും 2012-13ലേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. 

പുതിയ ഭാരവാഹികളായി ടോണിയോ തോമസ് (പ്രസിഡന്റ്), ജോര്‍ജ് സെബാസ്റ്റ്യന്‍ (സെക്രട്ടറി), എബി ജെ. മാത്യു (ട്രഷറര്‍), ഷൈനി ബിജു (വൈസ് പ്രസിഡന്റ്), റോയി മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവരെയും ഷോജന്‍ വര്‍ഗീസ്, ഷിബു സെബാസ്റ്റ്യന്‍, വര്‍ഗീസ് വടക്കന്‍, മനു ആന്റണി പോത്താനിക്കാട്, സെബിന്‍ ജോസ്, മിനി റോബി എന്നിവരെ എക്‌സിക്യൂട്ടീവ് മെംബര്‍മാരായും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക