Image

തിരുവഞ്ചൂര്‍ നല്ല നായരെന്ന് ജി. സുകുമാരന്‍ നായര്‍

Published on 14 June, 2012
തിരുവഞ്ചൂര്‍ നല്ല നായരെന്ന് ജി. സുകുമാരന്‍ നായര്‍
ചങ്ങനാശേരി: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്ല നായരാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസ് ആസ്ഥാനത്തേക്ക് തിരുവഞ്ചൂര്‍ വരേണ്‌ടെന്ന നിലപാട് അന്നെടുക്കാന്‍ എന്താണ് കാരണമെന്ന് തിരുവഞ്ചൂരിനും രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിക്കും നല്ലതുപോലെയറിയാമെന്നും ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ജെ. കുര്യനെ കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷമുണ്‌ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക