Image

നാണയപ്പെരുപ്പ നിരക്കില്‍ വര്‍ധന

Published on 14 June, 2012
നാണയപ്പെരുപ്പ നിരക്കില്‍ വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവിലസൂചികയെ അടിസ്ഥാനമാക്കിയുളള നാണയപ്പെരുപ്പ നിരക്കില്‍ വര്‍ധന. മെയ് മാസത്തിലെ നിരക്ക് 7.55 ശതമാനമായിട്ടാണ് ഉയര്‍ന്നത്. ഏപ്രിലിലെ 7.23 ശതമാനത്തില്‍ നിന്നുമാണ് നിരക്ക് ഉയര്‍ന്നത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് നിരക്കുയരാന്‍ കാരണം. 

ഉരുളക്കിഴങ്ങിന്റെ വില 68.10 ശതമാനവും പയറുവര്‍ഗങ്ങളുടെ വില 16.61 ശതമാനവും ഗോതമ്പിന്റെ വില 6.81 ശതമാനവുമാണ് ഉയര്‍ന്നത്. എന്നാല്‍ ഏപ്രിലില്‍ 61 ശതമാനമായിരുന്ന പച്ചക്കറിയുടെ വിലപ്പെരുപ്പ നിരക്ക് മെയ് മാസത്തില്‍ 49.43 ശതമാനമായി താഴ്ന്നിട്ടുണ്ട്. മെയ് മാസത്തിലെ ഭക്ഷ്യവിലപ്പെരുപ്പം 10.74 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ഏപ്രിലില്‍ ഈ നിരക്ക് 10.49 ശതമാനമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക