Image

കുനിയില്‍ ഇരട്ടക്കൊലപാതകം: ആയുധങ്ങള്‍ കണ്‌ടെടുത്തു

Published on 14 June, 2012
കുനിയില്‍ ഇരട്ടക്കൊലപാതകം: ആയുധങ്ങള്‍ കണ്‌ടെടുത്തു
മലപ്പുറം: കുനിയില്‍ ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്‌ടെടുത്തു. മലപ്പുറം എടവണ്ണയിലെ ഒരു കരിങ്കല്‍ ക്വാറിയില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്‌ടെടുത്തത്. കൊലയാളികള്‍ സഞ്ചരിച്ച ടാറ്റ സുമോ കണ്‌ടെത്തിയ ഭാഗത്തുനിന്നും ഏതാനും കിലോമീറ്റര്‍ മാത്രം അകലെ നിന്നുമാണ് ആയുധങ്ങള്‍ കിട്ടിയത്. 

പന്ത്രണ്‌ടോളം വാളുകളും കത്തികളും ആയുധങ്ങളില്‍ ഉണ്ട്. കഴിഞ്ഞ ദിവസമാണ് കുനിയില്‍ സ്വദേശികളായ കൊളക്കാടന്‍ ആസാദ് (37), പിതൃസഹോദരന്‍ കൊളക്കാടന്‍ കുഞ്ഞാപ്പു എന്ന അബൂബക്കര്‍ (46) എന്നിവരെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. ലീഗ് അനുഭാവിയായ കുനിയില്‍ അതീഖ് റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായിരുന്നു ഇരുവരും.

അതിനിടെ കേസില്‍ അറസ്റ്റിലായ ഫിറോസ് ഖാന്‍, റിയാസ് എന്നിവരെ മഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക