Image

പി.കെ. ബഷീര്‍ എംഎല്‍എയ്ക്ക് അനുകൂലമായി സിപിഎം പിന്തുണയോടെ പ്രമേയം

Published on 14 June, 2012
പി.കെ. ബഷീര്‍ എംഎല്‍എയ്ക്ക് അനുകൂലമായി സിപിഎം പിന്തുണയോടെ പ്രമേയം
എടവണ്ണ: പി.കെ. ബഷീര്‍ എംഎല്‍എയ്ക്ക് അനുകൂലമായി എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. സിപിഎം പിന്തുണയോടെയാണ് പ്രമേയം പാസാക്കിയത്. സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ മൂന്ന് പാര്‍ട്ടി പ്രതിനിധികളാണ് പ്രമേയത്തെ പിന്തുണച്ചത്. 

പി.കെ ബഷീറിനെ നിയമസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സിപിഎം മൂന്നു ദിവസങ്ങളായി പ്രതിഷേധം നടത്തിവരവേയാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ നടപടി. കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ പി.കെ. ബഷീര്‍ എംഎല്‍എയെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പ്രമേയത്തില്‍ ആരോപിക്കുന്നു. യാതൊരു തെളിവുമില്ലാതെ കേസില്‍ എംഎല്‍എയെ പ്രതിചേര്‍ക്കുകയായിരുന്നെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. ലീഗ്, കോണ്‍ഗ്രസ് അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. 

അതേസമയം കേസില്‍ പി.കെ. ബഷീറിനെതിരേ തെളിവില്ലെന്ന് ഐജി എസ്. ഗോപിനാഥ് വ്യക്തമാക്കി. കൊലപാതകത്തില്‍ എംഎല്‍എ നേരിട്ട് പങ്കെടുത്തിട്ടില്ല. നേരത്തെ നടന്ന കൊലപാതകത്തിന്റെ പ്രതികാരമായിട്ടാണ് സംഭവമുണ്ടായത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ അന്വേഷണത്തിന്റെ പുരോഗതിയിലേ പറയാനാകൂ. സംഭവത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമുണ്‌ടെന്നും ഐജി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക