Image

നിത്യാനന്ദയ്ക്ക് ജാമ്യം

Published on 14 June, 2012
നിത്യാനന്ദയ്ക്ക് ജാമ്യം
ബാംഗളൂര്‍: മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റിലായ വിവാദ സന്യാസി നിത്യാനന്ദയ്ക്കു കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. രാമനഗര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണു ജാമ്യം അനുവദിച്ചത്. 

ലൈംഗികാരോപണവാര്‍ത്ത പുറത്തുവിട്ട ചാനല്‍ റിപ്പോര്‍ട്ടറെ മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന നിത്യാനന്ദ ബുധനാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. അഞ്ചു ദിവസത്തെ തിരോധാനത്തിനു ശേഷം രാമനഗരിലെ വിചാരണക്കോടതി മുമ്പാകെയായിരുന്നു നാടകീയ കീഴടങ്ങല്‍. കീഴടങ്ങാന്‍ താത്പര്യമുണെ്ടന്ന് കോടതിയെ അറിയിച്ചപ്പോള്‍ വ്യാഴാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങാന്‍ ജഡ്ജി കോമള നിത്യാനന്ദയോട് നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ നിത്യാനന്ദ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി മാറ്റിവെച്ചിരുന്നു. 

അമേരിക്കന്‍ യുവതിയുള്‍പ്പെടെ നിരവധി യുവതികളെ നിത്യാനന്ദ ലൈംഗികപീഡനത്തിനിരയാക്കിയതായി ഒരു പ്രമുഖ കന്നഡ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേക്കുറിച്ചു വിശദീകരിക്കാന്‍ കഴിഞ്ഞ വ്യാഴാഴ്ച നിത്യാനന്ദ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നിത്യാനന്ദയുടെ അനുയായികള്‍ മാധ്യമപ്രവര്‍ത്തകനെ ആക്രമിക്കുകയും തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക