Image

ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കായി വിയന്ന ഒരുങ്ങി

മോനിച്ചന്‍ കളപ്പുരയ്‌ക്കല്‍ Published on 15 June, 2012
ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കായി വിയന്ന ഒരുങ്ങി
വിയന്ന: ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി വിയന്നയുടെ (ഐസിസി, വിയന്ന) 30-#ാമത്‌ വാര്‍ഷികാഘോഷങ്ങള്‍ ജൂണ്‍ 23ന്‌ വൈകുന്നേരം ആറിന്‌ വിയന്നയിലുള്ള ഫ്‌ളോറിസ്‌ ഡോര്‍ഫിലെ Haus der Begegnung (Angerer Strasse 14) ഓഡിറ്റോറിയത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഓസ്‌ട്രിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ദിന്‍കര്‍ വുള്ളര്‍ മുഖ്യാഥിതിയായിരിക്കും. ക്രിസ്‌ത്യന്‍ ഡാന്‍സുകള്‍, സിനിമാറ്റിക്‌ ഡാന്‍സുകള്‍ തുടങ്ങി നിരവധി പുതുമയാര്‍ന്ന കലാപരിപാടികള്‍ക്കു പുറമെ, സുപ്രസിദ്ധ നര്‍ത്തകി കലാമണ്ഡലം മേരി ജോണ്‍ സംവിധാനം നിര്‍വഹിച്ച്‌ ഓസ്‌ട്രിയയിലെ മലയാളികളായ 45ഓളം കലാപ്രതിഭകള്‍ അണിനിരക്കുന്ന വിശുദ്ധ പൗലോസ്‌ എന്ന ബൈബിള്‍ നാടകവും അരങ്ങേറും.

ജൂണ്‍ 24ന്‌ (ഞായര്‍) ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ വിയന്നയിലെ മൈദ്‌ലിംഗിലുളഅള മരിയ ലൂര്‍ദ്‌ പള്ളിയില്‍ നടക്കുന്ന ആഘോഷമായ പാട്ടുകുര്‍ബാനയില്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി മുഖ്യ കാര്‍മികത്വം വഹിക്കും. ചടങ്ങില്‍ വിയന്നയിലെ ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയിലെ 29 യുവതീയുവാക്കള്‍ സ്ഥൈര്യലേപന കൂദാശ സ്വീകരിക്കും.

ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റി ചാപ്ലെയിന്‍ റവ. ഡോ. തോമസ്‌ താണ്‌ടപ്പിള്ളി സിഎസ്‌ടി, അസിസ്റ്റന്റ്‌ ചാപ്ലെയിന്‍ ഫാ. ജോയി പ്ലാത്തോട്ടത്തില്‍ എസ്‌വിഡി, ഐസിസി വിയന്ന ജനറല്‍ കണ്‍വീനര്‍ ജോസ്‌ ഓലിമലയില്‍ എന്നിവര്‍ ഉള്‍പ്പെട്ട കമ്മിറ്റി ആഘോഷങ്ങള്‍ക്ക്‌ നേതൃത്വം നല്‍കും.
ഇന്ത്യന്‍ കാത്തലിക്‌ കമ്യൂണിറ്റിയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കായി വിയന്ന ഒരുങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക